Thursday 21 November 2013

Maranamethunna nerathu Lyrics - Spirit malayalam movie Lyrics

Maranamethunna nerathu neeyente- arikil ithiri neram irikkane
kanalukal kori maravicha viraluka- orduvil ninne thalodi shamikkuvaan
oduvilaayi akathekkedukkum shwasa- kanikayil ninte ghandhamundaakuvaan

Maranamethunna nerathu neeyente- arikil ithiri neram irikkane ini

thurakkendathillatha kankalil priyathe nin mukham mungi kidakkuvaan oru swaram polumini edukkathoree chevikal nin swara mudhrayaal mooduvaaan arivumormayum kathum sirasil nin- haritha swachasmaranakal peyyuvaan Maranamethunna nerathu neeyente- arikil ithiri neram irikkane adharamaam chumbanathinte murivu nin madhura naam japathinaal kooduvaan pranayame ninnilekku nadonnoren vazhikal orthente paadham thanukkuvaan -2 athu matheeyudalmoodiya mannil ninnu pulkkodiyaayuyirthelkkuvaan

Maranamethunna nerathu neeyente- arikil ithiri neram irikkane



LYRICS IN MALAYALAM


മരണമെത്തുന്ന നേരത്തു നീയെന്‍റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ 
കനലുകള്‍ കോരി മരവിച്ച വിരലുകള്‍ ഒടുവില്‍ നിന്നെ തലോടി ശമിക്കുവാന്‍ 
ഒടുവിലായ് അകത്തേക്കെടുക്കുന്ന ശ്വാസ കണികയില്‍ നിന്‍റെ ഗന്ധമുണ്ടാകുവാന്‍ 

മരണമെത്തുന്ന നേരത്തു നീയെന്‍റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ 

തുറക്കെണ്ടതില്ലാത്ത കണ്‍കളില്‍ പ്രിയതെ നിന്‍ മുഗം മുങ്ങികിടക്കുവാന്‍ 
ഒരു സ്വരം പോലുമിനി എടുക്കാതോരീചെവികള്‍ നിന്‍ സ്വര മുദ്രയാല്‍ മൂടുവാന്‍ 
എരിവുമോര്‍മയും കത്തും ശിരസില്‍ നിന്‍ ഹരിത സ്വച്ച സ്മരണകള്‍ പെയ്യുവാന്‍ 

മരണമെത്തുന്ന നേരത്തു നീയെന്‍റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ 

അധരമാം ചുംബനത്തിന്‍റെ മുറിവു നിന്‍ മധുരമാം ജപത്തിനാല്‍ കൂടുവാന്‍ 
പ്രണയമേ നിന്നിലേക്കു നടന്നോരെന്‍ വഴികള്‍ ഓര്‍ത്തെന്‍റെ പാഥം തണുക്കുവാന്‍ -2
അത് മതീയുടല്‍മൂടിയ മണ്ണില്‍ നിന്നു പുല്‍കൊടിയായുയര്‍ന്നെഴുന്നെല്‍ക്കുവാന്‍ 

മരണമെത്തുന്ന നേരത്തു നീയെന്‍റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ 

No comments:

Post a Comment